കേന്ദ്രനിയമത്തിലെ അപാകതകള്‍ പരിഹരിക്കുക - കെ എസ് ടി എ

കേന്ദ്രവിദ്യാഭ്യാസ നിയമത്തിലെ അപാകതകള്‍ പരിഹരിച്ചശേഷം മാത്രമേ നിയമം കേരളത്തില്‍ നടപ്പിലാക്കാവൂ എന്നും ഇതുമൂലം തൊഴില്‍ പ്രശ്നം നേരിടുന്ന മുഴുവന്‍ അദ്ധ്യാപകരുടേയും ജോലി സംരക്ഷിക്കണമെന്നും കെ എസ് ടി എ പട്ടാമ്പി സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2010 നവംബര്‍ 5ന് മുതുതല എ യു പി സ്കൂളില്‍ നടന്ന ഇരുപതാം വാര്‍ഷികസമ്മേളനം കെ എസ് ടി എ സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം കെ കെ ഗൌരി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ വൈസ്പ്രസിഡണ്ട് പി എന്‍ പരമേശ്വരന്‍ അദ്ധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ പി സി വാസു, കെ എസ് ടി എ ജില്ലാ ട്രഷറര്‍ പി നാരായണന്‍, കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ജി. നിമല്‍കുമാര്‍, കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. സി. ഗോപാലകൃഷ്ണന്‍, ടി. സത്യനാഥന്‍, എം. കെ. ജയകുമാര്‍, കെ. എം. മിനി, ടി. പി. രാമന്‍കുട്ടി, പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിനു മുന്നോടിയായി വെള്ളിയാഴ്ച രാവിലെ മുതുതല സെന്ററില്‍ അദ്ധ്യാപക പ്രകടനം നടന്നു.
ഭാരവാഹികള്‍  കെ.എം. ഉണ്ണികൃഷ്ണന്‍ (പ്രസിഡണ്ട്), ജോസ് എബ്രഹാം (സെക്രട്ടറി), ടി. പി. രാമന്‍കുട്ടി (ട്രഷറര്‍), ആര്‍. ലത (വൈ. പ്ര.), എം. മണികണ്ഠന്‍ (വൈ. പ്ര), പ്രസന്നന്‍ (ജോ.സെ), എ. ഷെമി (ജോ.സെ), പി. എന്‍. പരമേശ്വരന്‍  (ജോ.സെ)


സബ്ജില്ലാ സമ്മേളനം - ചില ചിത്രങ്ങള്‍

















No comments: