ഇടത് സര്‍ക്കാരിന്റെ ജനപക്ഷ സമീപനങ്ങള്‍ക്ക് പിന്തുണ നല്‍കുക

ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

സബ്ജില്ലാ സമ്മേളനം
നവംബര്‍ 5ന് മുതുതലയില്‍

         കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കെ എസ് ടി എ ആവശ്യപ്പെട്ടു. അതോടൊപ്പം കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ ജനപക്ഷ സമീപനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കെ എസ് ടി എ ആഹ്വാനം ചെയ്തു. പട്ടാമ്പി ഉപജില്ലയിലെ കെ എസ് ടി എ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. സബ്ജില്ലാ സമ്മേളനം നവംബര്‍ ഏഴിന് മുതുതലയില്‍ നടക്കും. പട്ടാമ്പിയില്‍ നടന്ന കെ എസ് ടി എ ബ്രാഞ്ച് സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. സി. അലി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : എന്‍. പി. രമ (സെക്രട്ടറി), കെ. പി. സുകുമാരന്‍ (പ്രസിഡണ്ട്). മുതുതലയില്‍ നടന്ന കെ എസ് ടി എ ബ്രാഞ്ച് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രമണി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : ഇ. എം ശ്രീദേവി (സെക്രട്ടറി), എം ഗോപിനാഥന്‍ (പ്രസിഡണ്ട്). കൊളമുക്കില്‍ നടന്ന കെ എസ് ടി എ പരുതൂര്‍ ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. സി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : യു. എം. ഹരി (സെക്രട്ടറി), സി. വി. ജയ (പ്രസിഡണ്ട്). കെ എസ് ടി എ തിരുവേഗപ്പുറ ബ്രാഞ്ച് സമ്മേളനം സബ്ജില്ലാ ട്രഷറര്‍ ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : സി. ആര്‍. രാമചന്ദ്രന്‍ (സെക്രട്ടറി), കെ. കൃഷ്ണകുമാര്‍ (പ്രസിഡണ്ട്). കെ എസ് ടി എ കൊപ്പം ബ്രാഞ്ച് സമ്മേളനം സബ്ജില്ലാ ജോയിന്റ് സെക്രട്ടറി ടി. പി. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : എം. വി. രാജന്‍ (സെക്രട്ടറി), ടി. പി. കൈലാസനാഥന്‍ (പ്രസിഡണ്ട്). കെ എസ് ടി എ വിളയൂര്‍ ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. സി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : എം. മനോജ് (സെക്രട്ടറി), ഷാജി (പ്രസിഡണ്ട്). കെ എസ് ടി എ ചുണ്ടമ്പറ്റ ബ്രാഞ്ച് സമ്മേളനം സബ്ജില്ലാസെക്രട്ടറി ടി. സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : പി. അനില്‍കുമാര്‍ (സെക്രട്ടറി), എം. ജയകൃഷ്ണന്‍ (പ്രസിഡണ്ട്).

No comments: