സമരഗാനങ്ങള്‍

സമയമായ് സമയമായ്

സമയമായ് സമയമായ് സമരമായ് സഖാക്കളേ
ചെങ്കൊടിക്ക് കീഴെനിന്ന് നമ്മളൊന്നൊരുങ്ങുവാന്‍
നമ്മളൊന്നൊരുങ്ങിനിന്ന് പോരടിച്ചു കയറുവാന്‍
പോരടിച്ചു പടനയിച്ചു പോകുവാന്‍ സമയമായ്.
                                       സമയമായ് സമയമായ്

പോരടിച്ചു വീണവര്‍ ധീരരക്തസാക്ഷികള്‍
ധീരരക്തസാക്ഷികള്‍ നമുക്കു തന്ന ചെങ്കൊടി
ചോരകൊണ്ടു കുരുതി തര്‍പ്പണം നടത്തി വന്നവര്‍
ജീവനെക്കരുതിടാത്ത വിപ്ളവക്കരുത്തുകള്‍
അവര്‍ നമുക്കു തന്നതാണിവിടമുയരുമിക്കൊടി
അവര്‍ നമുക്കു തന്നതാണിച്ചുവന്ന താരകം
                                       സമയമായ് സമയമായ്

ചതിയനായ ശത്രുവിന്റെ അടികളേറ്റു വീണവര്‍
കൊലമരത്തിന്‍ കയറില്‍നിന്നുമിങ്കുലാബെന്നാര്‍ത്തവര്‍
അവരെ നാം നമിക്കുക ശിരസ്സുകൂപ്പി നില്‍ക്കുക
ജ്വലിച്ചു നില്‍ക്കുമഗ്നിയില്‍ കരം പിടിച്ചു ചൊല്‍ക നാം
                                                    സമയമായ് സമയമായ്
ഇവിടെ നാം മുഴങ്ങുക മുഴക്കമായ് മുഴങ്ങുക
ഇവിടെ നാം ജ്വലിക്കുക ജ്വാലയായ് ജ്വലിക്കുക
ഞങ്ങളെത്തൊടാന്‍ തടുത്തു നില്‍ക്കുവാനൊരുക്കമോ
എങ്കിലന്ത്യമൊഴികള്‍ ചൊല്ലി വരിക വരിക മര്‍ദ്ദകാ

                                                             സമയമായ് സമയമായ്
ഒരമ്മ പെറ്റ മക്കളെപ്പോലൊരുമയോടെ പോക നാം
കേരളത്തിന്‍ മക്കളേ കേളികേട്ട മക്കളേ
ഇവിടെ ജാതിഭേദമില്ല കൂട്ടരേ സഹജരേ
മതവിരോധശബ്ദമില്ല മാതൃഭൂവിന്‍ മക്കളേ

                                         സമയമായ് സമയമായ്

ഹൈന്ദവന്റെ ക്രൈസ്തവന്റെ മാപ്പിളയുടെ സിരകളില്‍
ഒഴുകിടുന്ന രക്തമോ ചെന്നിണമതു കൂട്ടരേ
കത്തിക്കാളും വയറിന്റെ ജാതിയേതു കൂട്ടരേ
കരഞ്ഞിടുന്ന കുഞ്ഞിന്റെ മതമേത് കൂട്ടരേ
സമയമായ് സമയമായ് സമരമായ് സഖാക്കളേ
ചെങ്കൊടിക്ക് കീഴെനിന്ന് നമ്മളൊന്നൊരുങ്ങുവാന്‍
നമ്മളൊന്നൊരുങ്ങിനിന്ന് പോരടിച്ചു കയറുവാന്‍
പോരടിച്ചു പടനയിച്ചു പോകുവാന്‍ സമയമായ്.
പോരടിച്ചു വീണവര്‍ ധീരരക്തസാക്ഷികള്‍
ധീരരക്തസാക്ഷികള്‍ നമുക്കു തന്ന ചെങ്കൊടി
ചോരകൊണ്ടു കുരുതി തര്‍പ്പണം നടത്തി വന്നവര്‍
ജീവനെക്കരുതിടാത്ത വിപ്ളവക്കരുത്തുകള്‍
അവര്‍ നമുക്കു തന്നതാണിവിടമുയരുമിക്കൊടി
അവര്‍ നമുക്കു തന്നതാണിച്ചുവന്ന താരകംസ്വാശ്രയത്വം വീണ്ടുമപകടത്തില്‍


നാട്ടുകാരേ നമ്മളറിയണം നാടിന്റെ
സ്വാശ്രയത്വം വീണ്ടുമപകടത്തില്‍
പുതിയ സാമ്രാജ്യത്വമുണരുന്നു പടരുന്നു
കാണാക്കുരുക്കിന്റെ നയതന്ത്രമായ്
                                       നാട്ടുകാരേ നമ്മളറിയണം
സിംഹാസനത്തിന്റെയധികാര ദണ്ഡുകള്‍
ഖജനാവിലെത്തുന്നു ഗൂഢമായി
പണമാണുരാജ്യം പിടിച്ചടക്കാനിന്ന്
പടയല്ല മുന്നില്‍ നയിച്ചിടുന്നു

                                   നാട്ടുകാരേ നമ്മളറിയണം
കടമായ് പണം തന്ന് കാല് ശോഷിപ്പിച്ച്
ചാരി നില്‍ക്കാനാഞ്ഞ് ചെന്നിടുമ്പോള്‍
വേണ്ടാത്തതൊക്കെയും വാങ്ങണം നാടിന്റെ
സമ്പത്ത് ചോര്‍ത്തി കടം പെരുക്കാന്‍
                                     നാട്ടുകാരേ നമ്മളറിയണം
രൂപക്ക് മൂല്യം കുറക്കണം പിന്നെയും
നൂറുണ്ടുപാധികള്‍ പൂര്‍ത്തിയാക്കാന്‍
തറവാട്ട് മുതല്‍ വിറ്റ് പൂരം നടത്തുന്ന
മുടിയനാം കാരണവര്‍ നമ്മിലുണ്ട്
പുരകത്തിയേടത്ത് വാഴവെട്ടാന്‍ വന്ന
പുതിയ സാമ്രാജ്യത്വമരികിലുണ്ട്
                           നാട്ടുകാരേ നമ്മളറിയണം