അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കണം


2009-10 വര്‍ഷത്തെ സ്കൂള്‍ പ്രവേശനത്തിന്റെ കണക്കുകള്‍ ലഭ്യമായതനുസരിച്ച് ഒന്നാം ക്ളാസ്സ് പ്രവേശനത്തില്‍ 19963 കുട്ടികളുടെ കുറവും ഒന്നാം തരംമുതല്‍ പത്താംതരംവരെയുള്ള ക്ളാസ്സുകളില്‍ മൊത്തം 115159 കുട്ടികളുടെ കുറവുമു
ണ്ട്. ഈ കുറവിന്റെ ഭാഗമായി രണ്ട്ടായിരത്തി അഞ്ഞൂറോളം അധ്യാപക തസ്തികകള്‍ കുറയാനിടയുണ്ട്ട്. സര്‍ക്കാര്‍ സ്കൂളുകളിലും കോര്‍പ്പറേറ്റ് മാനേജുമെന്റുകളിലും ജോലിചെയ്യുന്ന അധ്യാപകരെ ഒഴിവുള്ള തസ്തികകളിലേക്ക് മാറ്റിനിയമിക്കാന്‍ കഴിയുമെങ്കിലും വ്യക്തിഗത മാനേജുമെന്റുകള്‍ക്കു കീഴിലുള്ള എഴുനൂറോളം അധ്യാപകര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെടും. കുട്ടികളുടെ കുറവുകാരണം വര്‍ഷംതോറും തൊഴില്‍ നഷ്ടപ്പെടുന്ന ഈ വിഭാഗത്തെ സംരക്ഷിക്കാനും വിദ്യാഭ്യാസ ഗുണമേ• ഉയര്‍ത്താനും അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കി കുറയ്ക്കണമെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നത് അണ്‍-എയ്ഡഡ് മേഖലയിലേക്കുള്ള ഒഴുക്കുകാാെണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അണ്‍-എയ്ഡഡ് മേഖലയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 10 ജില്ലകളിലും കുട്ടികള്‍ കുറയുകയാണ് ചെയ്തത്. മലപ്പുറം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് നേരിയ വര്‍ദ്ധനവുായത്.
കേരളത്തില്‍ ഒന്നാംതരം മുതല്‍ പത്താതരംവരെ പഠിക്കുന്ന മൊത്തം കുട്ടികളുടെ എണ്ണം 48 ലക്ഷത്തോളമാണ്. ഇതില്‍, 39,77,488 കുട്ടികള്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലും, 365109
കുട്ടികള്‍ അണ്‍-എയ്ഡഡ് മേഖലയിലും, 4,44,000 കുട്ടികള്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ
സ്കൂളുകളിലും, 33000 കുട്ടികള്‍ കേμീയ വിദ്യാലയങ്ങളിലും പഠിക്കുന്നു. കേരളത്തിലെ സ്കൂള്‍
പ്രായത്തിലുള്ള 83% കുട്ടികളും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുമ്പോള്‍ 17% മാത്രമാണ്
ഇതരമേഖലകളില്‍ ഉള്ളത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ഷംതോറും ഒരുലക്ഷത്തിനടുത്ത് കുറവുവരുന്നത് അണ്‍-എയ്ഡഡ് മേഖലയിലേക്കു പോവുന്നതുകാാെണെന്ന നിഗമനം തെറ്റാണെന്ന് ഈ കണക്കുകളില്‍ നിന്ന് ബോധ്യപ്പെടും. ഈ വര്‍ഷം 9,10 ക്ളാസ്സുകളില്‍ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഈ ക്ളാസ്സുകളിലായി ഗവണ്‍മെന്റ ് സ്കൂളുകളില്‍ 8509 ഉം എയ്ഡഡ് സ്കൂളുകളില്‍ 3746 ഉം കുട്ടികള്‍ വര്‍ധിച്ചു. അണ്‍-എയ്ഡഡ് മേഖലയില്‍ നിന്നും സി.ബി.എസ്.ഇ മേഖലയില്‍ നിന്നുമുള്ള തിരിച്ചുവരവാണ് ഇതിനു കാരണം.1990-91 ല്‍ കേരളത്തില്‍ സ്കൂള്‍ പ്രായത്തിലുള്ള 60 ലക്ഷം കുട്ടികളുായിരുന്നങ്കില്‍ ഇപ്പോഴത്
50 ലക്ഷത്തില്‍ താഴെയായി ചുരുങ്ങിയിരിക്കുന്നു. ജനനനിരക്കിലുള്ള കുറവാണ് ഇതിനു കാരണം. ചെറിയ
കുടുംബം എന്ന ആശയം വളരെ ഫലപ്രദമായി നടപ്പാക്കിയതുക്ൊ കുടുംബക്ഷേമരംഗത്തും ആരോഗ്യരംഗത്തും കേരളീയ സമൂഹത്തിനു വലിയ നേട്ടമുായിട്ട്ു.
ഈ നേട്ടങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രതിഫലിക്കണമെങ്കില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറച്ചുക്ൊവിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമം കൂടി നടക്കണം. പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാതെതന്നെ ഇതു സാധ്യമാവും. വിദ്യാഭ്യാസരംഗത്തെ ഈ വര്‍ഷത്തെ മുന്‍ഗണന
ഇതിനായിരിക്കണം.

No comments: