മുതലാളിത്തമാണോ ശാശ്വത പരിഹാരം ?

(കെ. എസ്. ടി. എ പട്ടാമ്പി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്ളാസ് പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ അപാകതകളെക്കുറിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. സി. അലി ഇക്ബാല്‍ സംസാരിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്...)

ആഗോളവ്യാപകമായി മുതലാളിത്ത സമ്പദ്ഘടന തകര്‍ച്ച നേരിടുകയാണ്. മുതലാളിത്തമാണ് ശാശ്വത പരിഹാരമെന്ന ചിലരുടെ വാദഗതിയാണ് ഇതോടൊപ്പം തകര്‍ന്നടിയുന്നത്. ഒപ്പം സ്വതന്ത്ര കമ്പോളത്തിന് എല്ലാം ശരിയാക്കാനാവുമെന്ന വിശ്വാസവും. ഇന്ത്യന്‍ കമ്പോളം വികസിക്കാതെ എങ്ങനെ വ്യവസായം വികസിക്കും ? ഇതിന് വാങ്ങല്‍ ശേഷി വര്‍ദ്ധിക്കേണ്ടേ ? സമ്പത്തിന്റെ കേന്ദ്രീകരണം ദാരിദ്യ്രം വ്യാപിക്കാന്‍ കാരണമാകും. ഇത് ആത്മഹത്യയിലേക്കും അരാജകത്വത്തിലേക്കും നയിക്കും. ഇവിടെയാണ് പൊതുമേഖലയുടെ പ്രസക്തി. സാമൂഹ്യക്ഷേമമായിരിക്കണം പരമമായ ലക്ഷ്യം. ഇവിടെ സാമൂഹ്യവത്കൃത ഉത്പാദനവും സാമൂഹ്യവത്കൃത ഉടമസ്ഥാവകാശവുമെന്ന സോഷ്യലിസ്റ് മുദ്രാവാക്യത്തിന് പ്രസക്തിയേറുകയാണ്.

No comments: