വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക

പട്ടാമ്പി സബ് ജില്ലാസമ്മേളനം

വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ പട്ടാമ്പി സബ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പട്ടാമ്പി ഹയര്‍സെക്കണ്ടറിസ്കൂളില്‍ നടന്ന സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം കരീംമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.കെ.ജയകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ്അംഗം കെ.സി.അലി ഇക്ബാല്‍,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.മണികണ്ഠന്‍, ജോണ്‍സണ്‍, ജോസ്എബ്രഹാം, ടി.പി.രാമന്‍കുട്ടി, സബ് ജില്ലാകമ്മിറ്റി ഭാരവാഹികളായ ഇ.സെയ്തലവി, കെ.എം.ഉണ്ണിക്കൃഷ്ണന്‍മാസ്റ്റര്‍, കെ.പ്രസന്നകുമാര്‍, പി.എന്‍.പരമേശ്വരന്‍,  കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സ : എം.കെ.ജയകുമാര്‍  പതാകയുയര്‍ത്തി. സബ് ജില്ലയിലെ അദ്ധ്യാപകര്‍ അവതരിപ്പിച്ച സ്വാഗതഗാനവും ഉണ്ടായിരുന്നു.സമ്മേളനത്തോടനുബന്ധിച്ച്  സ : ഗോപാലകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണം നടന്നു. മധുമാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ : ഗോപാലകൃഷ്ണന്‍മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്ഡോവ്മെന്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.സബ് ജില്ലാസമ്മേളനം ചിത്രങ്ങള്‍ 
 
സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം കരീംമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
  മധുമാസ്റ്റര്‍ സ : ഗോപാലകൃഷ്ണന്‍മാസ്റ്റര്‍  അനുസ്മരണ പ്രഭാഷണം നടത്തുന്നു
മധുമാസ്റ്റര്‍ സ : ഗോപാലകൃഷ്ണന്‍മാസ്റ്റര്‍  സ്മാരക എന്ഡോവ്മെന്ഡുകള്‍ വിതരണം ചെയ്യുന്നുNo comments: