ഒക്ടോബര്‍ 12 ബംഗാള്‍ ഐക്യദാര്‍ഡിയ ദിനം

മാവോയിസ്റ്റ് ഭീകരതക്കെതിരെ പൊരുതുന്ന

വംഗ നാട്ടിലെ അധ്യാപകര്‍ക്ക് അഭിവാദ്യം




എസ്.ടി.എഫ്.ഐ യുടെ ആഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 12- ബംഗാള് ‍ഐക്യദാര്‍ഢ്യദിനമായി ആചരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി ഇടതുപക്ഷ സര്‍ക്കാരുകളാണ് ബംഗാള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനപക്ഷത്തുനിന്ന് സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് ഇടതുപക്ഷം ഭരണം നടത്തുന്നത്. ജനാധിപത്യഭാരതത്തിലെ ഈ പ്രകാശഗോപുരത്തെ തകര്‍ക്കാനാണ് സാമ്രാജ്യത്വ പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസ്സും മാവോയിസ്റ് ഭീകരരും കൈകോര്‍ത്തു ബംഗാളില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. കഴിഞ്ഞ രണ്ടു
വര്‍ഷത്തിനിടെ പശ്ചിമബംഗാളില്‍ 600 ലേറെ ഇടതുപക്ഷപ്രവര്‍ത്തകരെ കൊന്നൊടുക്കി. സംഘടനാ പ്രവര്‍ത്തകരായ 32 അധ്യാപകരും ഇക്കൂട്ടത്തില്‍പെടുന്നു. ആള്‍ ബംഗാള്‍ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍, ആള്‍ ബംഗാള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദാരുണമായി കൊലചെയ്യപ്പെട്ട അധ്യാപകര്‍. ട്രഷറിയില്‍ നിന്ന് ശമ്പളം വാങ്ങി സ്കൂളിലേക്ക് പോയ അധ്യാപകരെയടക്കം നിര്‍ദാക്ഷിണ്യം കൊലചെയ്ത് പണം തട്ടിയെടുക്കുകയാണ് മാവോയിസ്റ് ഭീകരര്‍. ആദിവാസി കുട്ടികള്‍ പഠിക്കുന്ന നിരവധി വിദ്യാലയങ്ങള്‍ മാവോയിസ്റ്-തൃണമൂല്‍ ഭീകരര്‍ പിടിച്ചെടുത്ത് ഭീകരകേμങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിച്ചു സമാന്തരസര്‍ക്കാരിനെപ്പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. യു.പി.എ ഘടകകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണിത് നടക്കുന്നത്. ഇത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. ഇവരുടെ അരാജകത്വം ഭീകരസ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നു ൧൪൯ നിരപരാധികളായ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അട്ടിമറിയും, ഭീകരപ്രവര്‍ത്തനങ്ങളും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അതിര്‍ത്തി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന പട്ടാളക്കാരെപ്പോലും കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങള്‍ളുമുണ്ടായി. ഇത്തരം ഭീകരാക്രമണങ്ങളെ നേരിടുന്നതില്‍ കേμ യു.പി.എ ഭരണം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇത് ഭാവിയില്‍ രാജ്യത്തിന്റെ ഇതരഭാഗങ്ങളെയും അസ്വാസ്ഥ്യത്തിലേക്ക് വലിച്ചിഴക്കും. രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങള്‍ക്കെതിരെ ജനാഭിപ്രായം ഉയര്‍ന്നുവരണം. 70 കളിലെ സിദ്ധാര്‍ഥ ശങ്കര്‍റേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അര്‍ദ്ധഫാസിസ്റ് വാഴ്ചയെ ഫലപ്രദമായി എതിര്‍ത്ത് പരാജയപ്പെടുത്തിയ വംഗജനത ഇത്തരം അരാജകത്വ-ഭീകരപ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അധ്യാപകരടക്കമുള്ള ഇടതുപക്ഷ പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന തൃണമൂല്‍-മാവോയിസ്റ് ഭീകരതക്കെതിരെ ചെറുത്തു നില്‍പ്പ് സംഘടിപ്പിക്കുന്ന ബംഗാള്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഒക്ടോബര്‍ 12 ന് സംസ്ഥാനവ്യാപകമായി നടക്കുന്ന ബാഡ്ജ്ധാരണവും പൊതുയോഗവും വന്‍വിജയമാക്കണമെന്ന് എല്ലാ അധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു.

No comments: