കേന്ദ്ര സര്‍ക്കാരിന് താക്കീതായി കാല്‍നടപ്രചരണ ജാഥകള്‍


കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സംഘടനയായ എഫ് എസ് ഇ ടി ഒ സംഘടിപ്പിച്ച കാല്‍നടപ്രചരണ ജാഥകള്‍ കേന്ദ്ര സര്‍ക്കാരിന് താക്കീതായി . കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. സി. അലി ഇക്ബാല്‍ നയിക്കുന്ന തൃത്താല മേഖലാ ജാഥ 4ന് വൈകുന്നേരം പാലത്തറയില്‍ സി. പി. എം ജില്ലാ കമ്മിറ്റിയംഗം എ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. തൃത്താല, ആലൂര്‍, പട്ഞ്ഞാറങ്ങാടി, കുമരനെല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥയുടെ ആദ്യദിവസത്തെ പര്യടനം ആനക്കരയില്‍ സമാപിച്ചു. 6ാം തിയ്യതി രാവിലെ 10 മണിക്ക് ഞാങ്ങാട്ടിരിയില്‍ തുടങ്ങിയ  ജാഥ വൈകുന്നേരം ചാലിശ്ശേരിയില്‍ സമാപിച്ചു.മുഹമ്മദ് ഇസ്ഹാക്ക് ക്യാപ്റ്റനായ പട്ടാമ്പി മേഖലാജാഥ 4ന് വൈകുന്നേരം  തിരുവേഗപ്പുറയില്‍ നടന്ന പൊതുയോഗത്തില്‍ സി. പി. എം പട്ടാമ്പി ഏരിയാ സെക്രട്ടറി എന്‍. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുളയങ്കാവ്, ചെറുകോട്, വല്ലപ്പുഴ, കാരക്കുത്ത്, മുതുതല, കൊപ്പം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം രണ്ടു ദിവസത്തെ ജാഥ വിളയൂരില്‍ സമാപിച്ചു.

 തൃത്താല മേഖലാ ജാഥ                          പട്ടാമ്പി മേഖലാജാഥ
 

No comments: