അധ്യാപകരുടെ ജോലിസംരക്ഷണം - കെ.എസ്.ടി.എ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

കുട്ടികളുടെ എണ്ണം കുറയുന്നതിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ കെ.എസ്.ടി.എ വിശദമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1997 ജൂലൈ 14 നു ശേഷം തസ്തിക നഷ്ടപ്പെട്ട് തൊഴില്‍മേഖലയില്‍ നിന്നും പുറത്തുപോയ അധ്യാപകരുടെ എണ്ണം 3000 ത്തോളം വരും. ഇവരില്‍ മഹാഭൂരിപക്ഷവും പ്രൈമറി അധ്യാപകരാണ്. ഭാഷാധ്യാപകരും ഹൈസ്കൂള്‍ അധ്യാപകരും തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന്ു. വര്‍ഷംതോറും 1000 നും 2000 നു മിടയില്‍ തസ്തികകള്‍ കുറയുന്ന്ു. ഇതിന്റെ ഫലമായി വ്യക്തിഗത മാനേജ്മെന്റ ് സ്കൂളുകളില്‍ ജോലിചെയ്യുന്ന 300 മുതല്‍ 500 വരെ അധ്യാപകര്‍ക്ക് ഓരോ വര്‍ഷവും തൊഴില്‍ നഷ്ടപ്പെടും. ഒട്ടും സുരക്ഷിതത്വമില്ലാത്ത ഒരു തൊഴില്‍ മേഖലയായി സ്വകാര്യ സ്കൂള്‍ അധ്യാപക മേഖല മാറിയിരിക്കുന്നു. 1997 ജൂലൈ 14 നു മുമ്പ് നിയമിതരായ അധ്യാപകരെ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്ൊ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇങ്ങനെ സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെട്ട 3000 ത്തിലധികം അധ്യാപകര്‍ ഇപ്പോള്‍ സര്‍വ്വീസില്‍ ഉ്. സര്‍ക്കാര്‍ സ്കൂളുകളിലാണ് ഇവരില്‍ മഹാഭൂരിപക്ഷത്തെയും വിന്ന്യസിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തെ സ്വകാര്യ സ്കൂളുകളിലും സംരക്ഷിച്ചിട്ട്ു. ഇന്നത്തെ സാഹചര്യത്തില്‍ പരിശോധിക്കുമ്പോള്‍ ഈ ഉത്തരിവിന് 3 പ്രധാന പരിമിതികള്ു.

1) 1997  ജൂലൈ 14 നു ശേഷം നിയമിതരായ 13 വര്‍ഷംവരെ സര്‍വ്വീസുള്ള അധ്യാപകര്‍ സംരക്ഷിക്കപ്പെടുന്നില്ല.
2) എയ്ഡഡ് സ്കൂളുകളില്‍ നിന്നും പുറത്തുപോകുന്ന അധ്യാപകരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ശേഷിയില്ല. സര്‍ക്കാര്‍ മേഖലയില്‍ത്തന്നെ തസ്തിക നഷ്ടവും, തൊഴില്‍ പ്രശ്നവും ഉ്.
3) മാനേജര്‍ നിമിയമിച്ച് തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരെ വ്യാപകമായി ഗവ. സ്കൂളുകളില്‍ നിയമിക്കുന്നത് പി.എസ്.സി നിയമനങ്ങളെ തടസ്സപ്പെടുത്തും.

അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വരുത്തിയാല്‍ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുപാതം 1:40 ആക്കി ഉത്തരവ് പുറപ്പെടുവിക്കുന്ന്ു. ഇത് പ്രശ്നത്തെ അല്പം ലഘൂകരിക്കുന്ന്ു. അനുപാതം 1:30 ആക്കി കുറച്ചാല്‍ തൊഴില്‍ നഷ്ടം പരമാവധി കുറക്കാനാകും. മാത്രമല്ല കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പുറത്തുനില്‍ക്കുന്നവരില്‍ പകുതിയോളംപേരെ തിരിച്ചുകാുെവരാന്‍ കഴിയും. ഇപ്പോള്‍ നിലവിലുള്ള 1:40 അനുപാത ഉത്തരവ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ബാധകമല്ല. ഇതൊരു പോരായ്മയാണ്. അതുക്ൊ 1:30 അനുപാതം കാുെവരുമ്പാള്‍ അത് സ്വകാര്യ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഒരുപോലെ ബാധകമാക്കണം. ഒരു വിദ്യാലയം ഒരു യൂണിറ്റായി കണക്കാക്കണം. അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ സ്കൂളുകളിലുാകുന്ന തൊഴില്‍ നഷ്ടം കുറക്കാനാകും. 1:30 അനുപാതം നടപ്പാക്കിയിട്ടും തസ്തികയില്ലാതെ പുറത്തുനില്‍ക്കുന്ന അധ്യാപകരുങ്കില്‍ അവരെകൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിന്ന്യസിക്കണം. 150 ലധികം കുട്ടികളുള്ള എല്‍.പി യിലും 100 ലധികം കുട്ടികളുള്ള യു.പി യിലും 300 ലധികം കുട്ടികളുള്ള ഹൈസ്കൂളിലും ഓരോ അധ്യാപകരെ വിന്ന്യസിക്കാവുന്നതാണ്. ഇവരുടെ ശമ്പളം മാതൃവിദ്യാലയങ്ങളില്‍ത്തന്നെ വാങ്ങാന്‍ ക്രമീകരണം വേണം. മാതൃവിദ്യാലയങ്ങളില്‍ തസ്തികയുാകുന്ന മുറക്ക് ഇവരെ തിരിച്ചയക്കണം. സര്‍ക്കാര്‍ പലപ്പോഴായി ഇറക്കിയ പ്രൊട്ടക്ഷന്‍ സംബന്ധിച്ച ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. അധിക തസ്തികകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അംഗീകാരം നല്‍കുന്ന ഉത്തരവിന്റെ ഭാഗമായ പ്രൊട്ടക്റ്റഡ് അധ്യാപക നിയമനം വലിയൊരു വിഭാഗം മാനേജര്‍മാര്‍ അംഗീകരിച്ചുകഴിഞ്ഞു. ഈ ഉത്തരവും, 1979 നുശേഷം ആരംഭിച്ച സ്കൂളുകളില്‍ ഒരു പ്രൊട്ടക്റ്റഡ് അധ്യാപകനെയെങ്കിലും നിയമിക്കണമെന്ന ഉത്തരവും ഇളവുകളില്ലാതെ നടപ്പാക്കണം. തസ്തികയുാവുമെന്ന പ്രതീക്ഷയില്‍ മുന്‍കൂട്ടിനിയമനം നടത്താനുള്ള മാനേജര്‍മാരുടെ അധികാരം എടുത്തുകളയണം. തസ്തിക ഉന്ന് ഡിപ്പാര്‍ട്ട്മെന്റ ് അംഗീകരിച്ച ശേഷം മാത്രമേ നിയമനം നടത്താവൂ എന്ന ഭേദഗതി കെ.ഇ.എ.ആറില്‍കാുെവരണം. ഒരു വിദ്യാലയത്തിന്റെ അയല്‍പക്കത്തുനിന്ന് മറ്റൊരുവിദ്യാലയത്തിലേക്ക് കുട്ടികളെപ്രലോഭിപ്പിച്ചുകാുെപോകുന്നത് നിരുത്സാഹപ്പെടുത്തണം.
ഈ രീതികള്‍ അവലംബിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് പുറത്തുനില്‍ക്കുന്ന മുഴുവന്‍ അധ്യാപകരെയും ഈവര്‍ഷംതന്നെ സര്‍വ്വീസില്‍ തിരിച്ചുകാുെവരാനാകും. പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങള്‍ തടസ്സപ്പെടുകയുമില്ല.ഇതിനുള്ള നടപടിക്രമങ്ങളുടെ ആദ്യഘട്ടമെന്ന നിലയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പുറത്തുനില്‍ക്കുന്ന അധ്യാപകരുടെപൂര്‍ണ്ണ വിവരം ശേഖരിക്കണം. ഈ വിവരം സ്കൂളുകളില്‍ നിന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വഴിയോ ഓണ്‍ലൈന്‍ വഴി അധ്യാപകരില്‍ നിന്നു നേരിട്ടോ ശേഖരിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരുടെ ജില്ലാടിസ്ഥാനത്തിലുള്ള സീനിയോറിറ്റി ലിസ്റ് ഓരോ കാറ്റഗറിക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കി
പ്രസിദ്ധീകരിക്കുകയും സീനിയോറിറ്റി അനുസരിച്ച് അവരെ പുനഃര്‍വിന്ന്യസിക്കുകയും ചെയ്യാം.

No comments: