കാറ്റഗറി സംഘടനകള്‍ക്ക് എന്ത് പ്രസക്തി?

സമയബന്ധിതവും മികച്ചതുമായ ഒരു ശമ്പള പരിഷ്ക്കരണം യാഥാര്‍ത്ഥ്യമായപ്പോള്‍ യു.ഡി.എഫ് സംഘടനകളും അനുബന്ധകാറ്റഗറി സംഘടനകളും പൊതുവേ അങ്കലാപ്പിലാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്ക്കരിക്കലല്ല, നിലവിലുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കലാണ് തങ്ങളുടെ നയമെന്ന് 2002 ല്‍ യു.ഡി.എഫ് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു ശമ്പള പരിഷ്ക്കരണം നടപ്പാക്കിയാല്‍ യു.ഡി.എഫിന്റെ തിരിച്ചുവരല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് തീര്‍ച്ചയാണ്. 2014 ല്‍ അടുത്ത ശമ്പളപരിഷ്ക്കരണം നടക്കുമെന്നതിന് ഗ്യാരണ്ടി എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ
ഇപ്പോഴത്തെ ശമ്പളപരിഷ്ക്കരണത്തെ ഒന്നുമല്ലെന്നു വരുത്താന്‍ അവര്‍ എല്ലാ അടവുകളും പ്രയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അധ്യാപകരുടെ വിവിധ കാറ്റഗറികളില്‍ മാത്രമല്ല ജീവനക്കാരുടെ മേഖലയിലും ഇതു പ്രകടമാണ്. അതുകൊണ്ടണ് ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ട് വന്ന അന്നു മുതല്‍ വിവിധ കാറ്റഗറി സംഘടനകള്‍ എതിര്‍ പ്രസ്താവനകളും പത്രസമ്മേളനങ്ങളുമായി രംഗത്തുവന്നത്. ഒരോ കാറ്റഗറിയേയും പ്രത്യേകം പ്രത്യേകം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ കരാറെടുത്ത കാറ്റഗറി സംഘടനകള്‍ക്ക് എവിടെയും എത്താന്‍ കഴിഞ്ഞില്ലെന്നു തോന്നുന്നുണ്ടെങ്കില്‍ അധ്യാപകരോടു മാപ്പുപറഞ്ഞ് അവര്‍ സ്വയം പിരിടച്ചുവിടുന്നതാണ് നല്ലത്. എല്ലാറ്റിനുമുള്ള ഉത്തരവാദിത്വം കെ.എസ്.ടി.എ ക്കാണെങ്കില്‍ കാറ്റഗറി സംഘടനകള്‍ക്ക് പിന്നെ എന്ത് പ്രസക്തി?


ശമ്പളപരിഷ്കരണവും ഹയര്‍ സെക്കണ്ടറി മേഖലയും


വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും ശമ്പളസ്കെയിലുകള്‍ പരിശോധിച്ചാല്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് ഏറ്റവും മികച്ച പരിഗണന ലഭിക്കുന്നത് കേരളത്തിലാണെന്ന് വ്യക്തമാവും. കേന്ദ്രസ്കെയിലില്‍ ഹൈസ്കൂള്‍ അധ്യാപകനും ഹയര്‍സെക്കന്ററി അധ്യാപകനും തമ്മിലുള്ള അന്തരം 200 രൂപമാത്രമാണ്.

താഴെ കാണുന്ന ലിങ്കുകളില്‍ ക്ളിക്കി കൂടുതല്‍ വായിക്കൂ





No comments: