കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള് ഉപേക്ഷിക്കുക - കെ എസ് ടി എ


കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍
ഉപേക്ഷിക്കുക - കെ എസ് ടി എ


രാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും പണയപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ ഉപേക്ഷിക്കണമെന്ന് കെ എസ് ടി എ പട്ടാമ്പി സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊപ്പം ജി വി എച്ച് എസ് എസ്സില്‍ ചേര്‍ന്ന സമ്മേളനം കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സ. ബദറുന്നീസ ഉദ്ഘാടനം ചെയ്തു.എം കെ ജയകുമാര്‍ അദ്ധ്യക്ഷനായി. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി അലി ഇക്ബാല്‍, ജില്ലാ ട്രഷറര്‍ പി. നാരായണന്‍, ജില്ലാ ജോ.സെക്രട്ടറി എം ജി നിമല്‍കുമാര്‍, ടി. സത്യനാഥന്‍, ജോസ് എബ്രഹാം, പ്രസന്നന്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു.

No comments: